Connect with us

Covid19

കൊവിഡ്; സഊദിയില്‍ ഇന്ന് 30 പേര്‍ മരിച്ചു, 2,171 പേര്‍ക്ക് പുതുതായി രോഗം

Published

|

Last Updated

ദമാം | കൊവിഡ് ബാധിച്ച് സഊദിയില്‍ ബുധനാഴ്ച മുപ്പത് പേര്‍ മരിക്കുകയും 2,171 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മക്ക, റിയാദ്, ജിദ്ദ, മദീന, തബൂക്ക് ത്വായിഫ് എന്നിവിടങ്ങളിലായാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കൊവിഡ് മരണം സ്ഥിരീകരിച്ച ശേഷം ആദ്യമായാണ് ഇത്രയും പേര്‍ മരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 579ഉം രോഗബാധിതരുടെ എണ്ണം 91,182ഉം ആയി. 24 മണിക്കൂറിനിടെ 2,369 പേര്‍ക്ക് രോഗം ഭേദമായതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 68,159 ആയി. രോഗബാധിതരില്‍ 22,444 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 1,321 പേരുടെ നില ഗുരുതരമായി തുടരുകയാണ്.

റിയാദ് (683), ജിദ്ദ (418), മക്ക (279), മദീന (179), ദമാം (133), ത്വായിഫ് (85), അല്‍-ഖത്തീഫ് (70), അല്‍-ഖോബാര്‍ (54) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹുഫൂഫ്- 31, ജുബൈല്‍- 26, ഖമീസ്- മുശൈത്- 25, യാമ്പു- 12, അല്‍മുവയ്യ- 12, സബിയ- 12, മുസാഹ്മിയ- 12, റാസ്തനൂറ- 10, ഹാഇല്‍- 8, നജ്‌റാന്‍- 8, തബൂക്ക്- 8, ദഹ്‌റാന്‍- 7, ജീസാന്‍- 7, ബീഷ- 6, അലൈത്- 6, അല്‍നമാസ്- 5, സഫ്വ- 5, അല്‍മഹാനി- 4, ബേഷ്- 4, ശറൂറ- 4, അല്‍-ഖര്‍ജ്- 4, വാദി അല്‍-ദവാസിര്‍- 4, ഉംലജ്- 4, അല്‍-മുബറസ്- 3, ഖുന്‍ഫുദ- 3, അബഹ- 3, സല്‍വ- 3, ഹഫര്‍ അല്‍-ബാത്വിന്‍- 3, അല്‍-ജഫര്‍- 2, അസീര്‍ അല്‍-മഹായില്‍- 2, അല്‍-ബഷായര്‍- 2, സബ്ത് അല്‍-അലായ- 2, നാരിയ- 2, അബൂ അരീഷ്- 2, അല്‍ അര്‍ദ- 2, സാംത- 2, മഖ്വ- 1, അല്‍ മന്‍ദഖ്- 1, അല്‍ഗാര- 1, ഹനാഖിയ- 1, നമീറ- 1, ദലം- 1, മൈസാന്‍- 1, ഉമ്മു അല്‍ദൂം- 1, ബിലാസ്മര്‍- 1, വാദി ബിന്‍ ഹഷ്ബല്‍- 1, അബ്‌ഖൈഖ്- 1, അല്‍ദര്‍ബ്-1, അല്‍ അയ്ദാബി- 1, അല്‍ദായര്‍- 1, ദമാദ്- 1, ഖുലൈസ്- 1, ഹബോന- 1, അല്‍ ഉവൈഖല- 1, ദറഇയ- 1, അഫീഫ്- 1, ബിജാദിയ- 1, ദവാദ്മി- 1, അല്‍റയീന്‍- 1, സുലൈയില്‍- 1, റൂമ- 1, റുവൈദ അല്‍അര്‍ദ്- 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.

Latest