Connect with us

Kerala

പഠനം നല്ലത് ക്ലാസ് മുറികളില്‍ തന്നെ; ഓണ്‍ലൈന്‍ സംവിധാനം താത്കാലികം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നത് വരെയുള്ള താത്കാലിക പഠന സൗകര്യം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലതെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഒരു മഹാമാരിയെ നേരിടുന്ന നാട് എത്ര നാളുകൊണ്ടാണ് പൂര്‍വ്വ സ്ഥിതിയിലാകുക എന്ന് പറയാനികില്ല. പഠനം എപ്പോഴും ക്ലാസ് മുറികളില്‍ തന്നെയാണ് നല്ലത്. പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ക്ക് അതിന് അവസരം വന്നാല്‍ അപ്പോള്‍ തന്നെ സാധാരണ നിലയിലുള്ള ക്ലാസുകള്‍ ആരംഭിക്കും- മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രധാനം. ഇത് സ്‌കൂള്‍ പഠനത്തിന് സമാന്തരമോ ബദലോ അല്ല എന്ന് കൃത്യമായി മനസിലാക്കേണ്ടതുണ്ട്. ഇത്തരം ഒരു പരിപാടി കുട്ടികളുടെ മാനസികമായ വളര്‍ച്ചക്കും അനിവാര്യമാണെന്നാണ് വിലയിരുത്തല്‍. ഈ ലക്ഷ്യം പൂര്‍ണമായി ഉള്‍കൊള്ളാതെ ഇപ്പോള്‍ ചില വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കുട്ടികള്‍ക്ക് വീണ്ടും കാണാവുന്ന തരത്തില്‍ ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയില്‍ ക്ലാസുകളുടെ വീഡിയോ നല്‍കും. മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസുകള്‍ നഷ്ടമാകാതെ അധ്യായനം നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.