Kerala
അധ്യാപികമാരെ അധിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി; ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഓഫ്‌ലൈന്‍ കേന്ദ്രം

തിരുവനന്തപുരം | വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈനായി ക്ലാസ് എടുത്ത അധ്യാപികമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചവരെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി സമഗ്രശിക്ഷ കേരളത്തിന്റെ മേല്‍നോട്ടത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നെറ്റ് വര്‍ക്ക് കവറേജ് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസിന്റെ പ്രയോജനം ലഭിക്കാത്ത ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളിലെ കുട്ടികള്‍ക്കായി ഓഫ്‌ലൈന്‍ കേന്ദ്രമൊരുക്കും. സമഗ്രശിക്ഷയുടെ നേതൃത്വത്തില്‍ ടി വി , കമ്പ്യൂട്ടര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ലഭ്യമാക്കും. ഈ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ എത്തിച്ച് ഓണ്‍ലൈന്‍ പഠനം സാധ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു