Kerala
കീഴടങ്ങാന്‍ കോടതിയിലെത്തിയ സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അഞ്ച് പേര്‍ പിടിയില്‍

കൊച്ചി | കീഴടങ്ങാന്‍ കോടതിയിലേക്ക് എത്തിയ സ്വര്‍ണ്ണ കവര്‍ച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 കിലോ സ്വര്‍ണ്ണം കവര്‍ന്ന ആലുവ എടയാര്‍ കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്.
ആലുവ ഇഎസ്‌ഐ റോഡില്‍ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോയ വാഹനം പോലീസ് പിന്തുടര്‍ന്ന്് പ്രതികളെ പിടികൂടിയത്. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫല്‍ ലത്തീഫ്, നൗഫല്‍ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണ കവര്‍ച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്‍പനയെച്ചൊല്ലിയുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു.
---- facebook comment plugin here -----