Connect with us

National

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം, തീപിടുത്തം; 40ഓളം തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു

Published

|

Last Updated

ന്യൂഡല്‍ഹി | ഗുജറാത്തിലെ ദാഹജില്‍ ഒരു കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ 40ഓളം ജീവനക്കാര്‍ക്ക് പരുക്കേറ്റു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തം അണക്കാന്‍ പത്ത് ഫയര്‍ ഫോഴ്‌സുകള്‍ തീവ്രശ്രമം തുടരുകയാണ്. ഫാക്ടറി സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് സമീപത്ത് നിന്ന് ജനങ്ങളെ മാറ്റിയിട്ടുണ്ട്.

അഗ്രോ – കെമിക്കല്‍ കമ്പനിയുടെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടം. തീപിടുത്തത്തില്‍ ഫാക്ടറി പൂര്‍ണമായും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടസമയം 40ഓളം തൊഴിലാളിള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ഭറൂച്ചിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

---- facebook comment plugin here -----

Latest