Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ടാമത്തെ മലയാളി നഴ്‌സും മരിച്ചു. ശിവാജി ആശുപത്രിയിലെ ജീവനക്കാരിയായ രഘുഭീര്‍ നഗര്‍ ആര്‍ജി ബ്ലോക്കിലെ രാജമ്മയാണ് മരിച്ചത്. കോട്ടയം കടുത്തുരുത്തി സ്വദേശിയാണ് രാജമ്മ.

കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാജമ്മയുടെ അസുഖം ഇന്ന് രാവിലെയോടെ മൂര്‍ഛിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. രണ്ട് ദിവസം മുമ്പാണ് വൈറസ് സ്ഥിരീകരിച്ചത്. വര്‍ഷങ്ങളായി ഡല്‍ഹിയില്‍നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ.ഇവര്‍ക്ക് മറ്റസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല.

 

---- facebook comment plugin here -----

Latest