Connect with us

Covid19

കെ എസ് ആര്‍ ടി സി അന്തര്‍ ജില്ലാ സര്‍വ്വീസ് ഇന്ന് മുതല്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മൂലം കഴിഞ്ഞ രണ്ട് മാസമായി നിര്‍ത്തിവെച്ച കെ എസ് ആര്‍ ടി സിയുടെ അന്തര്‍ ജില്ല സര്‍വ്വീസ് ഇന്ന് മുതല്‍ ആരംഭിക്കും. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തൊട്ടടുത്ത ജില്ലകളിലേക്കാണ് സര്‍വ്വീസ് നടക്കുക. ചൊവ്വാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും വിശദമായ ഉത്തരവ് ഇറങ്ങാത്തതിനാല്‍ ഇന്നലെ ബസ് ഓടിയില്ല. ഗതാഗതമന്ത്രി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഇന്ന് മുതല്‍ സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

പഴയ ടിക്കറ്റ് നിരക്കിലായിരിക്കും സര്‍വീസ് നടത്തുക. എല്ലാ സീറ്റുകളിലേക്കും യാത്രക്കാരെ കയറ്റും. നിര്‍ത്തിയുള്ള യാത്ര അനുവദിക്കില്ല. കണ്ടെയ്‌മെന്‍് സോണുകള്‍ സ്റ്റോപ്പുണ്ടായിരിക്കില്ല.

അതേസമയം, പഴയ നിരക്കില്‍ സമീപ ജില്ലയിലേക്ക് സര്‍വീസ് നടത്താനാകില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ നിലപാട്. നിരക്ക് വര്‍ധിപ്പിക്കാതെ അന്തര്‍ജില്ലാ സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍ അറിയിച്ചു.