Connect with us

Saudi Arabia

തിരുവനന്തപുരം സ്വദേശി സഊദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ദമാം  | സഊദിയിലെ ജുബൈലില്‍ തിരുവനന്തപുരം സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു.
പോത്തന്‍കോട് പള്ളിപ്പുറം സി ആര്‍ പി എഫിന് സമീപം ദാറുസ്സലാം അബ്ദുല്‍റഹ്മാന്‍ (60) ആണ് മരിച്ചത്.

പനിയും,ചുമയും പിടിപ്പെട്ടതിനെ തുടര്‍ന്ന് രണ്ടാഴ്ച മുന്‍പാണ് ജുബൈലിലെ മുവാസാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു

Latest