Connect with us

death from sea

കടലില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി

വര്‍ക്കല ബി പി എം മോഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി അശ്വിനാണ് മരിച്ചത്

Published

|

Last Updated

തിരുവനന്തപുരം | കടലില്‍ കുളിക്കാന്‍ ഇറങ്ങിയ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുന്നിയൂര്‍ സ്വദേശിയായ 18 കാരന്‍ അശ്വിനാണ് മരിച്ചത്. വര്‍ക്കല ബി പി എം മോഡല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ് അശ്വിന്‍.

വര്‍ക്കല ഏണിക്കല്‍ ബീച്ചില്‍ ഇന്നലെ കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിക്കവെ അടിയൊഴുക്കില്‍പ്പെട്ടാണ് അശ്വിനെ കാണാതായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് അപകടം. പിന്നാലെ കോസ്റ്റ്ഗാര്‍ഡും പൊലീസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും അശ്വിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ അശ്വിനെ കാണാതായ ബീച്ചില്‍ നിന്ന് 250 മീറ്റര്‍ മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു.

Latest