Connect with us

Kerala

മലപ്പുറത്ത് 15കാരി ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍

വെള്ളിയാഴ്ചയാണ് ഒതളൂര്‍ സ്വദേശി നിവേദ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം ചങ്ങരംകുളം ഒതളൂരില്‍ 15കാരി ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തിലെന്ന് പോലീസ്. വെള്ളിയാഴ്ചയാണ് ഒതളൂര്‍ സ്വദേശി നിവേദ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്താലാണ് താന്‍ മരിക്കുന്നതെന്ന് നിവേദ്യ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തിരുന്നു.തുടര്‍ന്നാണ് മരണകാരണം വ്യക്തമായത്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest