National
തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 24,000 കവിഞ്ഞു; 13 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി

ചെന്നൈ | തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടയില്‍ 1091 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 24,586 ആയി ഉയര്‍ന്നു.
13 പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് മരണം 197 ആയി .10,680 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 13,706 രോഗികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 536 പേര്‍ രോഗമുക്തരായി. 5,14,433 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 11,094 സാമ്പിളുകള്‍ പരിശോധിച്ചു.
---- facebook comment plugin here -----