Gulf
കൊവിഡ് കാലത്ത് അദീബ് അഹമ്മദ് വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്തത് 16,000 ഭക്ഷണ കിറ്റുകള്‍

അബൂദബി | കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനായി ലുലു ഫൈനാന്‍സ് ഹോള്‍ഡിങ് എം ഡി അദീബ് അഹമ്മദ് .ജി സി സി രാജ്യങ്ങളിലെ സന്നദ്ധ സംഘടനകള്‍ വഴി 16,000 ഭക്ഷണ കിറ്റുകളാണ് ഇതുവരെ അദീബ് അഹമ്മദ് വിതരണം ചെയ്തത്. വിവിധ രാജ്യങ്ങളിലെ ഐ സി എഫ്, കെ എം സി സി കമ്മിറ്റികള്‍, കെ എസ് സി അബുദാബി , മലയാളി സമാജം, ഇന്‍കാസ്, ശക്തി തീയേറ്റേഴ്‌സ്, ഇസ്ലാമിക് സെന്റര്‍, അബുദാബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അസോസിയേഷനുകള്‍, യു എ ഇ ല്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍, പാകിസ്ഥാന്‍, ഫലസ്തീന്‍, സുഡാന്‍, ഈജിപ്ത്ത്, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ബംഗ്‌ളാദേശ്, നേപ്പാള്‍, ഫിലിപൈന്‍, ജോര്‍ദാന്‍ സ്ഥാനപതി കാര്യാലങ്ങള്‍ എന്നിവ വഴിയാണ് പ്രധാനമായും ഭക്ഷണ കിറ്റ് വിതരണം ചെയ്തത്.
അബൂദബിയിലെ സെന്റ് ജോസഫ് ദേവാലയത്തിലും, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന ക്ഷേത്രത്തിലും ഭക്ഷണ കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്. അദീബ് അഹമ്മദിന്റെ മാതൃക പ്രവര്‍ത്തനത്തില്‍ ഫെസ്റ്റ് ബേങ്ക് അബുദാബിയും, എമിറേറ്റ്‌സ് ഫൗണ്ടേഷനും കൈകോര്‍ത്തിരിക്കുകയാണ്. അദീബ് അഹമ്മദിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് അജിത്ത് ജോണ്‍സണ്‍, അസീം ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക വളണ്ടിയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ ആഹാരസാധനകളുടെ വിനിമയവും കൈമാറ്റവും പോലെ ചാരിതാര്‍ഥ്യം നല്‍കുന്ന പ്രവൃത്തി വേറെ ഇല്ലെന്ന് അദീബ് അഹമ്മദ് വിശ്വസിക്കുന്നു. സ്ഥിരമായി ലുലു എക്‌സ്‌ചേഞ്ച് ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഭക്ഷണ കിറ്റ് വിതരണം.പ്രമുഖ വ്യവസായി എം എ യൂസഫ് അലിയുടെ മകള്‍ സഫീനയുടെ ഭര്‍ത്താവാണ് അദീബ് അഹമ്മദ്.