Connect with us

Kozhikode

ഇ ലേണിംഗ് ഹെൽപ് ഡെസ്ക്: വിദ്യാർഥികൾക്കുള്ള പഠന സൗകര്യങ്ങൾ സംവിധാനിക്കും- എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട് | കൊവിഡ് പശ്ചാത്തലത്തിൽ സ്കൂൾ അധ്യായനം ഓൺലൈൻ വഴി ആരംഭിക്കേണ്ടി വന്ന സാഹചര്യത്തിൽ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങൾ ഉറപ്പാക്കാനും പഠന പിന്തുണ ലഭ്യമാക്കാനും എസ് എസ് എഫ് ഇ-ലേണിംഗ് ഹെൽപ് ഡെസ്ക്കുകൾ ആരംഭിച്ചു. യൂനിറ്റുകൾ കേന്ദ്രീകരിച്ചാണ് ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നത്.  യൂനിറ്റുകളിൽ നടത്തുന്ന സർവേയുടെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പഠിച്ചാണ് പരിഹാരം കാണുന്നത്.

ഓൺലൈൻ പ്ലാറ്റ്ഫോമിലേക്ക് മാറുമ്പോഴും മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസം എന്ന നിലപാടിന് കോട്ടം വരരുത്. അതിനാവശ്യമായ സംവിധാനങ്ങളാണ് എസ് എസ് എഫ് ഒരുക്കുന്നത്. യൂനിറ്റ് ഓഫീസുകൾ, വിസ്ഡം ഹബ്ബുകൾ എന്നിവയെ അയൽപക്ക പഠന സഹായ കേന്ദ്രങ്ങളാക്കി മാറ്റും. സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചാണ് ബദൽ സംവിധാനങ്ങൾ ഒരുക്കുക. എസ് എസ് എഫിന് കീഴിൽ പ്രവർത്തിക്കുന്ന വെഫിയുടെ നേതൃത്വത്തിൽ മെന്റർമാരെ ഉപയോഗപ്പെടുത്തി വിദ്യാർഥികൾക്ക് പഠന പരിശീലനം നൽകും. വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിലുണ്ടാകാവുന്ന കുറവുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇ ലേണിംഗ് ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായി നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ പി മുഹമ്മദ് അശ്ഹർ അറിയിച്ചു.

Latest