Covid19
ഒരു വിദ്യാര്‍ഥിക്കും സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം മുടങ്ങുമെന്ന കാര്യത്തില്‍ ഒരു വിദ്യാര്‍ഥിയും ആശങ്കപ്പെടേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ല. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണ്. എല്ലാവര്‍ക്കും സൗകര്യം ഒരുക്കും. ആദ്യത്തെ ക്ലാസ് നഷ്ടപ്പെട്ടവര്‍ക്ക് വീണ്ടും പങ്കെടുക്കാനുള്ള അവസരം ഉണ്ടാകും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥി ജീവനൊടുക്കിയത് സംബന്ധിച്ച് ഡി ഡി ഇയോട് റിപ്പോര്‍ട്ട് തേടിയതായും റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് തുടര്‍ നടപടി സ്വീകരിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മന്ത്രി പ്രതികരിച്ചു.
---- facebook comment plugin here -----