Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്ത് കൊവിഡ് 19 വൈറസിന്റെ പിടിയിലാകുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്. 1,98,706 പേര്‍ ഇതിനകം കൊവിഡ് സ്ഥിരീകരിച്ചു. 5598 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 8171 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 204 മരണങ്ങളാണുണ്ടായത്. 97581 പേര്‍ രോഗമുക്തരായി. രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തറപ്പിച്ച് പറയുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് തള്ളുകയാണ്. സാമൂഹിക വ്യാപനം നടന്നു കഴിഞ്ഞുവെന്ന് എയിംസിലേയും ഐ സി എം ആറിലേയും വിദഗ്ദര്‍ പറയുന്നു.

രാജ്യത്തെ രോഗികളില്‍ ഭൂരിഭാഗവും മഹാരാഷ്ട്ര. ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ്. മാഹാരാഷ്ട്രയില്‍ മാത്രം 70013 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2362 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് 2358 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 76 പേര്‍ മരണപ്പെടുകയും ചെയ്തു. മരണ നിരക്കില്‍ ഡല്‍ഹിക്കും ഗുജറാത്തിനും പിന്നിലാണെങ്കിലും രോഗ വ്യാപനത്തില്‍ തമിഴ്‌നാടാണ് രണ്ടാമത്. ഇവിടെ ഇന്നലത്തെ 1162 പേര്‍ അടക്കം 23495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാടില്‍ 184 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ ഗുജറാത്തില്‍ 1063 പേരും ഡല്‍ഹിയില്‍ 523 പേരും വൈറസ് മൂലം മരിച്ചു. ഡല്‍ഹിയില്‍ 20834 പേര്‍ക്കും ഗുജറാത്തില്‍ 17200 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹയില്‍ 990 കേസും 50 മരണവുമാണ്ടായപ്പോള്‍ ഗുജറാത്തില്‍ 421 കേസും 25 മരണവുമാണുണ്ടായത്.

രാജസ്ഥാനില്‍ 198, മധ്യപ്രദേശില്‍ 358, ഉത്തര്‍പ്രദേശില്‍ 217, ബംഗാളില്‍ 325 പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടങ്ങളിലെല്ലാം രോഗികളുടെ എണ്ണം 5000ത്തിനും 10000ത്തിനും ഇടയിലാണ്.

 

 

Latest