Connect with us

International

'എനിക്ക് ശ്വാസംമുട്ടുന്നു' പ്രതിഷേധാഗ്നിയില്‍ അമേരിക്ക ഉരുകുന്നു

Published

|

Last Updated

ന്യൂയോര്‍ക്ക് | കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ തെരുവില്‍ പോലീസ് ചവിട്ടികൊന്ന കേസില്‍ അമേരിക്കയിലെ പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. 140 നഗരങ്ങളിലാണ് പ്രതിഷേധം അലടയടിക്കുന്നത്. കൊവിഡ് ചട്ടങ്ങളെല്ലാം അവഗണിച്ച് വംശവെറിക്കെതിരെ ജനം തെരുവില്‍ നിറയുകയാണ്. വ്യപക അക്രമവും തീവെപ്പും പലയിടത്തും നടക്കുന്നു. 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളില്‍ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. മിനിയപ്പലിസില്‍ പ്രതിഷേധക്കാരുടെ നേരെ ട്രക്ക് ഓടിച്ചു കയറ്റാന്‍ ശ്രമമുണ്ടായി. വൈറ്റ്ൗസില്‍ അതീവ സുരക്ഷാ മുന്നറിയിപ്പു നല്‍കി. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്.

ശനിയാഴ്ച സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാന്‍ ഫ്‌ലോറിഡയിലേക്കു പോയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തിരികെ വരുമ്പോള്‍ വാഹനവ്യൂഹത്തിനു അടുത്തുവരെ പ്രതിഷേധക്കാരെത്തി. ഞായറാഴ്ച വൈറ്റ്ഹൗസ് സമുച്ചയത്തിനു പുറത്തു തീവയ്പും സംഘര്‍ഷമുണ്ടായി. വൈറ്റ്ഹൗസിനു മുന്നിലെ പ്രതിഷേധക്കാരെ ഭയന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വെള്ളിയാഴ്ച ഒരു മണിക്കൂര്‍ സുരക്ഷാ ബങ്കറിലേക്കു മാറ്റുകയും ചെയ്തിരുന്നു.

യു എസ് പ്രസിഡന്റുമാര്‍ പ്രാര്‍ഥനയ്‌ക്കെത്താറുള്ള സെന്റ് ജോണ്‍സ് പള്ളിയുടെ ചില ഭാഗങ്ങള്‍ക്കു തീയിട്ടു. ഫ്‌ലോയ്ഡിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മറ്റു രാജ്യങ്ങളിലും റാലികള്‍ നടന്നു. സാമൂഹിക മാധ്യമങ്ങളിലും വലിയ പ്രതിഷേധം നടക്കുകയാണ്. ട്വിറ്ററും ഫെയ്‌സ്ബുക്കും ഔദ്യോഗിക അക്കൗണ്ടുകള്‍ കറുപ്പു നിറത്തിലാക്കി പ്രതിഷേധക്കാര്‍ക്കൊപ്പമാണെന്ന് അറിയിച്ചു. കൊവിഡ് മാഹാമാരി മൂലം ദിവസവും ആയിരങ്ങള്‍ മരിക്കുന്ന അമേരക്കിയില്‍ സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതില്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

---- facebook comment plugin here -----

Latest