Connect with us

Palakkad

കാൽപന്തുകളിയെ ജീവനോളം സ്‌നേഹിച്ച പി കുഞ്ഞലവി മാസ്റ്റർ പടിയിറങ്ങി

Published

|

Last Updated

മണ്ണാർക്കാട് | മുപ്പത്തിനാല് വർഷം കണ്ടൂർക്കുന്ന് വി പി എ യു പി സ്‌കൂളിൽ അറബിക് അധ്യാപകനായി ജോലി ചെയ്ത കുഞ്ഞലവി മാസ്റ്റർ കൈവെക്കാത്ത മേഖലകളില്ലെന്ന് തന്നെ പറയാം. ഭാഷാധ്യാപകൻ, കായികപരിശീലകൻ, ഫുട്‌ബോൾ റഫറി, കലാകാരൻ, സംഘാടകൻ, പൊതുപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിലാണ് അദ്ദേഹം ശോഭിച്ചത്.

ഫുട്‌ബോൾ കളിക്കാരൻ, റഫറി, കോച്ച് എന്നി നിലകളിലാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. ദേശീയ ഫുട്‌ബോൾ മേളകൾ വരെ നിയന്ത്രിക്കുന്നതിന് യോഗ്യത നേടിയ ഇദ്ദേഹം സംസ്ഥാന കായിക മേളകൾ നിയന്ത്രിക്കാൻ കഴിയുന്ന അത്‌ലറ്റിക് ടെസ്റ്റും, ഫുട്‌ബോൾ കോച്ചിംഗ് ടെസ്റ്റും പാസ്സായിട്ടുണ്ട്.

ദേശീയ സംസ്ഥാന കായിക മേളകളിലും, ഫുട്‌ബോൾ മത്സരങ്ങളിലും മാഷുടെ ശിഷ്യൻമാർ സ്ഥിര സാന്നിധ്യമാണ്. ശിഷ്യൻമാരിൽ ഇദ്ദേഹത്തിന്റെ മക്കളായ അനസ്, ആഷിഖ്, ആദിൽ സ്വലാഹ് എന്നിവരും ഉൾപ്പെടും. തച്ചനാട്ടുകരയിലേയും പരിസരങ്ങളിലേയും കാൽപ്പന്തുകളി പ്രേമികൾക്കിടയിൽ ഏറെ പ്രിയങ്കരനാണ് കുഞ്ഞലവി മാസ്റ്റർ.

മികച്ച പൊതുപ്രവർത്തകൻ കൂടിയായ കുഞ്ഞലവി മാസ്റ്റർ മുസ്‌ലീം ലീഗ് ഒറ്റപ്പാലം നിയോജക മണ്ഡലം വൈസ് പ്രസിഡന്റായും പ്രവർത്തിക്കുന്നു.