Covid19
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറും കര്‍ശന നിയന്ത്രണം; യാത്രാനുമതി അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം

തിരുവനന്തപുരം | സംസ്ഥാനത്ത് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇവിടങ്ങളില്‍ ഇന്നത്തെ നിലയിലുള്ള സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ തുടരും. മെഡിക്കല്‍, കുടുംബാംഗങ്ങളുടെ മരണം തുടങ്ങിയ അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പെടുന്നവര്‍ യാത്ര ചെയ്യാന്‍ പാടുള്ളൂ. ഇത്തരം ആവശ്യങ്ങള്‍ക്കും സമീപത്തെ പോലീസ് സ്റ്റേഷനില്‍ നിന്ന് പാസ് വാങ്ങിയിരിക്കണം.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കു വന്ന് മടങ്ങുന്ന തൊഴിലാളികള്‍ക്ക് 15 ദിവസത്തെ കാലാവധിയുള്ള പ്രത്യേക പാസ് നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊതുമരാമത്ത് ജോലികള്‍ക്കായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പത്ത് ദിവസം കാലാവധിയുള്ള പാസും നല്‍കും. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തുന്ന മറ്റുള്ളവര്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പാസെടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.