Connect with us

National

ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ അന്തരിച്ചു

Published

|

Last Updated

മുംബൈ | പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ വാജിദ് ഖാന്‍ (42) അന്തരിച്ചു. വൃക്ക രോഗത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം.

വാണ്ടഡ്, ഏക്താ, ടൈഗര്‍, ദബാംഗ് തുടങ്ങിയവ വാജിദ് സംഗീതമൊരുക്കിയ പ്രധാന ചിത്രങ്ങളാണ്. സഹോദരന്‍ സാജിദുമായി ചേര്‍ന്ന് നിരവധി സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. ഐപിഎല്‍ നാലാം സീസണിലെ തീം സോങ് ഒരുക്കിയത് വാജിദ്-സാജിദ് കൂട്ടുകെട്ടാണ്.

---- facebook comment plugin here -----

Latest