Connect with us

Covid19

24 മണിക്കൂറിനിടെ ലോകത്ത് മരിച്ചത് 3200 പേര്‍; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാമത്

Published

|

Last Updated

വാഷിങ്ടണ്‍ | ആഗോളതലത്തില്‍ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 62.62 ലക്ഷം കടന്നു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാം സ്ഥാനത്തേക്കെത്തി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5000 പിന്നിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കൊവിഡ് ബാധിച്ച് ലോകത്ത് 3200 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു. അമേരിക്കയിലാണ് കൂടുതല്‍ മരണവും രോഗബാധിതരും 18.37 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം . അതേ സമയം മരണം 1,06,195 ആയി ഉയര്‍ന്നു. കോവിഡ് ബാധിതരില്‍ രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗികളുടെ എണ്ണം 5.14 ലക്ഷം കടന്നു. മരണം 30,000 ത്തിലേക്ക് അടുക്കുന്നു.

റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. മരണസംഖ്യ 4693 ആയി. മരണനിരക്കില്‍ അമേരിക്കക്ക് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ മരണസംഖ്യ 38,489 ആയി ഉയര്‍ന്നു. 2,74,762 പേര്‍ക്കാണ് ബ്രിട്ടണില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. സ്‌പെയ്‌നില്‍ 2.86 ലക്ഷം രോഗികളുണ്ട്. ഇറ്റലിയില്‍ 2.32 ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ലോകത്താകമാനം കൊവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്.