Connect with us

Kerala

മദ്യലഹരിയില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം;പ്രതി പിടിയില്‍

Published

|

Last Updated

ബാലരാമപുരം | മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ തലക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കരമന സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശ്യാം മരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ മുക്കോല സ്വദേശി സതിയെയാണ് ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോറിക്ഷ തൊഴിലാളികളായ ഇരുവരും കട്ടച്ചല്‍ കുഴിയില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മദ്യപിക്കുന്നതിനിടെ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് കൈയാങ്കളിയിലേക്കെത്തുകയും സതി ശ്യാമിന്റെ തലക്ക് കമ്പിപ്പാര കൊണ്ട് അടിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശ്യാം അവിവാഹിതനാണ്.