Saudi Arabia
കൊവിഡ് 19: സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ ജൂണ്‍ 21 വരെ അടച്ചിടും

ദമാം | കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ട സഊദിയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ തുറക്കുന്നത് ജൂണ്‍ 21 വരെ നീട്ടി നല്‍കുമെന്ന് സഊദിയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം അറിയിച്ചു
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഹയര്‍ ബോര്‍ഡിന്റയും മാനേജിംഗ് കമ്മിറ്റികളുടെയും ശിപാര്‍ശകളുടെ ഭാഗമായി ഏപ്രില്‍ ഇരുപതിന് ചേര്‍ന്ന യോഗമാണ് സ്‌കൂളുകള്‍ താത്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചത് .ഈ തീരുമാനമാണ് ജൂണ്‍ 21 വരെ വീണ്ടും നീട്ടിയത്
നിലവില്‍ രാജ്യത്ത് തുടരുന്ന കര്‍ഫ്യു ജൂണ്‍ 21 വരെയാണ് നീട്ടിയിരിക്കുന്നത് .കര്‍ഫ്യുവില്‍ ഇളവുകള്‍ വന്നതിന് ശേഷം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ തുറക്കുകയെന്നും മന്ത്രാലയം അറിയിച്ചു
നിലവില്‍ ഓണ്‍ലൈനില്‍ മാത്രമാണ് ക്ലാസ്സുകള്‍ നടക്കുന്നത്. അതിനാല്‍ പഠിതാക്കളുടെ ഫീസ് മാത്രം അടച്ചാല്‍ മതിയെന്നും,ഫീസ് കുടിശ്ശിക നിലനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ കഌസുകളില്‍ പങ്കെടുക്കാമെന്നും , പുതിയ തീരുമാനം സഊദിയിലെ സ്വകാര്യ മേഖലയിലെ സി ബി എസ് ഇ സ്‌കൂളുകള്‍ക്കും ബാധകമാണെന്നും എംബസി അറിയിച്ചു