Connect with us

Kerala

സംസ്ഥാനത്ത് ഇന്ന് ശുചീകരണ യജ്ഞം; എല്ലാവരും ദൗത്യത്തില്‍ അണിചേരണമെന്ന് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ശുചീകരണ യജ്ഞം. ദൗത്യത്തില്‍ അണിചേരാന്‍ സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു.
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലമായി നടത്താന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു.

കൊവിഡിനൊപ്പം മഴക്കാലമാവുമ്പോള്‍ മറ്റ് സാംക്രമിക രോഗങ്ങള്‍ കൂടി പടര്‍ന്നു പിടിക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്. മെയ് 30, 31, ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മെയ് 30, ജൂണ്‍ ആറ് ദിവസങ്ങളില്‍ പൊതു ഇടങ്ങള്‍ വൃത്തിയാക്കണം. മെയ് 31, ജൂണ്‍ ഏഴ് തീയതികളില്‍ വീടും പരിസരവും വൃത്തിയാക്കാന്‍ സമയം കണ്ടെത്തണമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

---- facebook comment plugin here -----

Latest