Connect with us

National

തിങ്കളാഴ്ച മുതൽ നാല് ട്രെയിനുകൾ; ഒരു സ്‌പെഷ്യൽ ട്രെയിനും സർവീസ് നടത്തും

Published

|

Last Updated

കൊച്ചി | ട്രെയിൻ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ജൂൺ ഒന്ന് മുതൽ എറണാകുളം – തിരുവന്തപുരം പാതയിൽ ഒരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചു. നാളെ മുതൽ സംസ്ഥാനത്ത് സർവീസ് തുടങ്ങുന്ന ജൻശതാബ്ദി എക്‌സ്പ്രസ് അടക്കമുള്ള നാല് ട്രെയിൻ സർവീസുകൾക്ക് പുറമെയാണ് ഒരു സ്‌പെഷ്യൽ ട്രെയിൻ കൂടി സർവീസ് നടത്തുന്നത്. ഒരു എ സി ചെയർ കാർ, 18 സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകളുള്ള ട്രെയിനിന് കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം സ്റ്റേഷനുകളിൽ മാത്രമായിരിക്കും സ്റ്റോപ്പ്. നാളെ മുതൽ ഒമ്പത് വരെ രാവിലെ 7.45ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06302) ഉച്ചക്ക് 12.30ന് എറണാകുളം ജംഗ്ഷനിലെത്തും. ഉച്ചക്ക് ഒന്നിന് എറണാകുളത്ത് നിന്നുള്ള സർവീസ് (06301) വൈകിട്ട് 5.30ന് തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

എന്നാൽ ജൂൺ 10 മുതൽ മൺസൂൺ സമയക്രമത്തിലായിരിക്കും ഈ ട്രെയിനിന്റെ സർവീസ്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.15ന് പുറപ്പെട്ട് 9.45ന് എറണാകുളത്തെത്തും. എറണാകുളത്ത് നിന്നുള്ള സർവീസ് സമയത്തിൽ മാറ്റമില്ല. അതേ സമയം നാളെ മുതൽ മുംബൈ ലോക്മാന്യതിലക് ടെർമിനലിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തുന്ന നേത്രാവതി എക്‌സ്പ്രസിന്റെ (06345, 06346) തിരൂർ സ്റ്റോപ്പ് നിലനിർത്തി. എന്നാൽ ചെറുവത്തൂർ സ്റ്റേഷൻ ഒഴിവാക്കുകയും ചെയ്തു.

നേരത്തേ തിരൂരിനൊപ്പം ഒഴിവാക്കിയ മറ്റു സ്റ്റോപ്പുകളുടെ കാര്യത്തിൽ മാറ്റമില്ല. എറണാകുളം ജംഗ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന പ്രതിദിന പ്രത്യേക ട്രെയിനായ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, കൊയിലാണ്ടി, വടകര, തലശ്ശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇരു ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടാകുക.

---- facebook comment plugin here -----

Latest