Covid19
തമിഴ്‌നാട്ടിൽ 938 പേർക്ക് കൂടി കൊവിഡ്; ആറ് മരണം

ചെന്നൈ | തമിഴ്‌നാട്ടിൽ 938 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ, ആകെ കേസുകളുടെ എണ്ണം 21,184 ആയി. സംസ്ഥാനത്ത് ഒരു ദിവസം ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ആറ് പേർ കൂടി മരിച്ചു. ആകെ മരണം 163 ആയി.
687 പേരാണ് ശനിയാഴ്ച രോഗമുക്തി നേടി ആശുപത്രി വിട്ടത്. ആകെ രോഗമുക്തർ 12,000. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ 616 പേരും മരിച്ച ആറ് പേരും ചെന്നൈയിലാണ്. ഇതോടെ, ചെന്നൈയിൽ മാത്രം 13,995 രോഗികളായി. മരണം 122. ചെങ്കൽപ്പേട്ട് 1,087, തിരുവള്ളൂർ 900, കൂടല്ലൂർ 454, കാഞ്ചീപുരം 382, വില്ലുപുരം 366 എന്നിങ്ങനെയാണ് രോഗബാധിതർ കൂടുതലുളള മറ്റ് ജില്ലകൾ.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് തമിഴ്നാട്. മഹാരാഷ്ട്രയാണ് ഒന്നാമത്.
---- facebook comment plugin here -----