National
സാമൂഹികപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കലും പ്രതിഷേധക്കാരെ തീവ്രവാദികളാക്കി ചിത്രീകരിക്കലും; മോദി സര്‍ക്കാറിനെതിരെ യൂറോപ്യന്‍ പാര്‍ലിമെന്റ്

ബ്രസ്സല്‍സ് | രാജ്യത്ത് വ്യവസ്ഥാപിത തരത്തില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനും യു എ പി എ പോലുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനുമെതിരെ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് യൂറോപ്യന്‍ പാര്‍ലിമെന്റ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശമാണുണ്ടായത്.
സാമൂഹിക പ്രവര്‍ത്തകരായ ഗൗതം നവ്‌ലാഖ, ആനന്ദ് ടെല്‍ടുംബ്‌ഡെ എന്നിവരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ പാര്‍ലിമെന്റിന്റെ മനുഷ്യാവകാശ സമിതി മേധാവി മരിയ അരീന മെയ് 28ന് അമിത് ഷാക്ക് കത്തെഴുതി. സി എ എ വിരുദ്ധ പ്രതിഷേധക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന മോദി സര്‍ക്കാറിനെയും അരീന വിമര്‍ശിച്ചു.
---- facebook comment plugin here -----