Connect with us

Covid19

മോര്‍ച്ചറി നിറഞ്ഞു; ഡല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ശീതീകരണ കണ്ടെയ്‌നര്‍ ഉപയോഗിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കൊറോണവൈറസ് ബാധിച്ചുള്ള മരണം ഉയര്‍ന്നതിനെ തുടര്‍ന്ന് മോര്‍ച്ചറി നിറഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരണ സൗകര്യമുള്ള കണ്ടെയ്‌നര്‍ വാങ്ങി ഡല്‍ഹിയിലെ ആര്‍ എം എല്‍ ആശുപത്രി. കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയാണിത്.

കണ്ടെയ്‌നറില്‍ ഒരേ സമയം 12 മൃതദേഹങ്ങള്‍ വരെ സൂക്ഷിക്കാനാകും. മോര്‍ച്ചറിക്ക് സമീപമാണ് ഇത് സംവിധാനിക്കുക. ഫെബ്രുവരി മുതല്‍ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ ഇതുവരെ 172 മരണങ്ങളുണ്ടായതായി ആര്‍ എം എല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. മീനാക്ഷി ഭരദ്വാജ് പറഞ്ഞു.

മോര്‍ച്ചറി ചെറുതാണെന്നും അതിനാലാണ് ശീതീകരണ സംവിധാനമുള്ള കണ്ടെയ്‌നര്‍ വാങ്ങിയതെന്നും സൂപ്രണ്ട് അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് പുറമെ മറ്റുള്ളവരും മരിക്കുന്നതിനാല്‍ മോര്‍ച്ചറിയില്‍ സൗകര്യം മതിയാകാതെ വരികയായിരുന്നു. ഇതുവരെ 1412 കൊവിഡ് രോഗികളെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിരവധി പേര്‍ രോഗമുക്തരായി.