Connect with us

Kerala

മദ്യപിക്കുന്നതിനിടെ തര്‍ക്കം; താനൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

Published

|

Last Updated

മലപ്പുറം | താനൂരില്‍ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്ക്തര്‍ക്കത്തിനൊടുവില്‍ യുവാവ് കുത്തേറ്റു മരിച്ചു. അരീക്കാട് സ്വദേശിയും തിരൂര്‍ കട്ടച്ചിറയില്‍ താമസക്കാരനുമായ ചട്ടിക്കല്‍ ഷാഹുല്‍ ഹമീദിന്റെ മകന്‍ ശിഹാബാണ് കൊല്ലപ്പെട്ടത്. താനൂര്‍ സ്വദേശി സൂഫിയാന്‍, തയ്യാല സ്വദേശി കെ രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് ശിഹാബിനെ കുത്തുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

സംഘര്‍ഷത്തിനിടെ പുതിയങ്ങാടി സ്വദേശി അസലിന് പരുക്കേറ്റു. ഇയാളെ തിരൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയില്‍വേ ലൈനിനോട് ചേര്‍ന്ന സ്ഥലത്തുവെച്ചാണ്കത്തിക്കുത്തുണ്ടായത്.

Latest