Connect with us

Kerala

കള്ളപ്പണക്കേസ്: സഹായിക്കാമെന്നു പറഞ്ഞ് പരാതിക്കാരന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ഇബ്‌റാഹിം കുഞ്ഞ്

Published

|

Last Updated

കൊച്ചി | കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എറണാകുളം ഗസ്റ്റ് ഹൗസിലാണ് വിജിലന്‍സ് അദ്ദേഹത്തെ ചോദ്യം ചെയ്തത്. കേസില്‍ സഹായിക്കാമെന്നു പറഞ്ഞ് രണ്ടു തവണ വീട്ടിലെത്തിയ പരാതിക്കാരന്‍ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും എന്നാല്‍ താനത് നിഷേധിച്ചുവെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഇബ്‌റാഹിം കുഞ്ഞ് പറഞ്ഞു.

പൊതു പ്രവര്‍ത്തകനായതിനാലും കേസുകളുടെ പിറകെ പോകാന്‍ ബുദ്ധിമുട്ടുള്ളതിനാലുമാണ് പരാതിക്കാരനെതിരെ കേസ് കൊടുക്കാതിരുന്നത്. ബ്ലാക്ക് മെയിലിംഗ് നടത്താനാണ് കള്ള കരാര്‍ ഉണ്ടാക്കാന്‍ വിദഗ്ധനായ ആള്‍ തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇബ്്‌റാഹിം കുഞ്ഞിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേസ് പിന്‍വലിക്കാന്‍ ഇബ്‌റാഹിം കുഞ്ഞ് തനിക്ക് അഞ്ചുലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് ഗിരീഷ് ബാബുവിന്റെ പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.