Connect with us

International

വിക്ഷേപണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് നിര്‍ണായക ബഹിരാകാശ ദൗത്യം നിര്‍ത്തിവെച്ച് നാസ

Published

|

Last Updated

ന്യൂയോര്‍ക്ക് | അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ ബഹിരാകാശ ദൗത്യം മോശം കാലാവസ്ഥ മൂലം നാസ നിര്‍ത്തിവെച്ചു. സ്വകാര്യവാഹനത്തില്‍ ബഹിരാകാശ സഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമായിരുന്നു ഇത്. ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.05 ന് വിക്ഷേപണം നടത്താനിരിക്കെയാണ് മോശം കാലാവസ്ഥ വില്ലനായത്. ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അമേരിക്കന്‍ മണ്ണില്‍ നിന്നും ബഹിരാകാശത്തേക്ക് ഗവേഷകരെ അയക്കുന്നത്.

ബോബ് ബെങ്കന്‍, ഡഗ്ഗ് ഹര്‍ലി എന്നിവരുമായി ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ശനിയാഴ്ച കുതിച്ചുയരും. സ്‌പേസ് എക്‌സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം. ദൌത്യം വിജയിച്ചാല്‍ സ്വകാര്യ ബഹിരാകാശ പേടകത്തില്‍ സഞ്ചരിക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരികള്‍ എന്ന ബഹുമതി ഇവരുടെ പേരിലായിരിക്കും. ഇതുവരെ ഉപയോഗിച്ചിരുന്ന ബഹിരാകാശ പേടകങ്ങളില്‍ നിന്നു വ്യത്യസ്തമായി രൂപകല്‍പനയില്‍ ഏറെ പുതുമകളുള്ള പേടകമാണ് ക്രൂ ഡ്രാഗണ്‍ കാപ്‌സ്യൂള്‍.

Latest