Connect with us

Kerala

ലോക്ക് ഡൗണ്‍ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു

Published

|

Last Updated

കോഴിക്കോട് | ലോക്ക് ഡൗണ്‍ കാലത്ത് കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കാമ്പസ് സിന്‍ഡിക്കേറ്റ് സംഘടിപ്പിച്ച വിവിധ ഓണ്‍ലൈന്‍ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. “ചീരോകഞ്ഞി” – പറഞ്ഞു തീരാത്ത നോമ്പോര്‍മകള്‍ എന്ന പേരില്‍ അനുഭവക്കുറിപ്പ് മത്സരം, ബദര്‍ പശ്ചാത്തലമാക്കിയ പോരിശ ബദര്‍ ഖിസ്സപ്പാട്ട്, ബദര്‍ അവതരണ മത്സരങ്ങള്‍, ശാസ്ത്ര സാമൂഹിക സേവന രംഗത്തെ നൂതന പദ്ധതികളെയും ആശയങ്ങളെയും രൂപപ്പെടുത്തുന്നതിനുള്ള ഐഡിയ ഹണ്ട് മത്സരം എന്നിവയാണ് നടന്നത്.

ചീരോകഞ്ഞിയില്‍ എം പി ദില്‍ഫ, എം ഇ എസ് മെഡിക്കല്‍ കോളേജ് പെരിന്തല്‍മണ്ണ, ആര്‍ സഫ്‌ന, എ ഡബ്ല്യു എച്ച് കോളജ് ഓഫ് എജ്യുക്കേഷന്‍ ഫറോക്ക്, ഇ കെ ഹനാന റാഷിദ, മലബാര്‍ മെഡിക്കല്‍ കോളജ് കോഴിക്കോട് എന്നിവരും ഐഡിയ ഹണ്ടില്‍ മുദസ്സിര്‍, എന്‍ ഐ ടി കോഴിക്കോട്, സയ്യിദ് ജദീര്‍ അഹ്‌സന്‍, മുഹമ്മദ് സതക് കോളജ് ചെന്നൈ, സി കെ മുഹമ്മദ് ബിശാര്‍, മഹ്‌ളറ ആര്‍ട്‌സ് & സയന്‍സ് കോളജ് മാവൂര്‍ എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.

ആവേശമുണര്‍ത്തിയ ബദര്‍ ഖിസ്സപ്പാട്ടില്‍ സഅദിയ്യ ആര്‍ട്‌സ് & സയന്‍സ് കോളജിലെ അബ്ദുല്‍ ഖാദര്‍ ശബീബ് ഒന്നും, ഒറ്റപ്പാലം മര്‍കസ് ഓറിയന്റല്‍ കോളജിലെ മുഹമ്മദ് അല്‍ത്വാഫ്, എന്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും, ബദര്‍ അവതരണ മത്സരത്തില്‍ ശമ്മാസ് അഹ്മദ്, വിസ്ഡം കോളജ് തൃശൂര്‍, അബ്ദുല്‍ ബാസിത്, അല്‍അമീന്‍ എന്‍ജിനീയറിംഗ് കോളജ് ഷൊര്‍ണൂര്‍, അബൂ ആസില്‍ മര്‍കസ് ലോ കോളജ്, കോഴിക്കോട് എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളും നേടി.

പെരുന്നാള്‍ ദിനത്തില്‍ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് നിയാസാണ് വിജയികളെ പ്രഖ്യാപിച്ചത്. വിജയികള്‍ക്ക് സമ്മാനവും പ്രശസ്തിപത്രവും കൈമാറും.