Connect with us

Gulf

അസീറിലെ ഉംറയില്‍ യുവാക്കള്‍ തമ്മില്‍ വെടിവെപ്പ്; ആറ് പേര്‍ മരിച്ചു

Published

|

Last Updated

അസീര്‍ | സഊദി അസീറിലെ ഉംറ ഗവര്‍ണറേറ്റില്‍ യുവാക്കള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആസിര്‍ മേഖല പോലീസ് മാധ്യമ വക്താവ് ലഫ്റ്റനന്റ് കേണല്‍ സൈദ് മുഹമ്മദ് അല്‍ ദബ്ബാഷ് അറിയിച്ചതാണ് ഈ വിവരം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അക്രമികളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

---- facebook comment plugin here -----

Latest