Kerala
സംസ്ഥാനത്ത് നാളെ രാവിലെ ഒമ്പത് മുതല്‍ മദ്യ വില്‍പ്പന: എക്‌സൈസ് മന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെ രാവിലെ ഒമ്പത് മുതല്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. വൈകിട്ട് അഞ്ച് വരെയാകും വില്‍പ്പന. മദ്യം ബുക്ക് ചെയ്യുതിനുള്ള ബെവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ വൈകിട്ട് അഞ്ച് മുതല്‍ ലഭ്യമാകും. ബുക്കിംഗ് രാവിലെ ഏഴ് മുതല്‍ രാത്രി പത്ത് വരെയാകുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബുക്കിംഗില്‍ ടോക്കന്‍ ലഭിക്കാത്ത ഒരാളും മദ്യശാലകള്‍ക്ക് മുമ്പില്‍ മദ്യം വാങ്ങാന്‍ എത്തരുത്. ബീവറേജ്, കസ്യമൂര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും ബാര്‍ ഹോട്ടലുകളിലെ പ്രത്യേക കൗണ്ടറിലൂടെയും മദ്യം പാര്‍സല്‍ നല്‍കുകയാണ് ചെയ്യുക. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മദ്യശാലകള്‍ പ്രവര്‍ത്തിക്കുക. അഞ്ച് പേര്‍ മാത്രമാണ് ഒരേ സമയം ക്യൂവില്‍ നില്‍ക്കാന്‍ കഴിയുക. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കലേ മദ്യം ബുക്ക് ചെയ്യാന്‍ കഴിയുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനിച്ച്. ഇത് കേരളത്തിലും സംസ്ഥാനം ഫലപ്രദമായി നടപ്പാക്കി. പിന്നീട് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി. ഈ തീരുമാനം കേന്ദ്രം എടുത്തതിനെ തുടര്‍ന്ന് ഇത് എങ്ങനെ നടപ്പിലാക്കാമെന്ന് സംസ്ഥാനം പരിശോധിച്ചു. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മെയ് 13 മുതല്‍ കള്ള് ഷാപ്പുകള്‍ തുറന്നു. ഇതിന് മുമ്പ് തെങ്ങ് ഒരുക്കുതിന് അനുവാദം നല്‍കി. 2500ല്‍പ്പരം കള്ള് ഷാപ്പുകള്‍ ഇതിനകം തുറന്നു.
വിദേശ മദ്യശാലകള്‍ തുറക്കുമ്പോള്‍ തിരക്കിനെ എങ്ങനെ നിയന്ത്രിക്കാമെന്ന് സര്‍ക്കാര്‍ പരിശോധിച്ചു. കൗണ്ടറുകളുടെ എണ്ണം കൂട്ടി. ഇതിന് പിന്നാലെയാണ് പുതിയ ഒരു സിസ്റ്റം തിരക്ക് കുറക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചത്. ഇതിന്റെ ഭാഗമായാണ് ബെവ്‌കോ ആപ്പ് ഏര്‍പ്പെടുത്തിയത്. ആപ്പ് രൂപവത്ക്കരിക്കുതിന സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായം തേടി. സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ 29 കമ്പനികളെ ക്വാട്ട് ചെയ്തു. അഞ്ച് കമ്പനികളെ ഇതില്‍ നിന്ന് കണ്ടെത്തി. ഇതില്‍ നിന്ന് ഒരു കമ്പനിയെ വിദഗ്ദരുടെ ഒരു പാനല്‍ പിീട് കണ്ടെത്തുകയായിരുന്നു. ഐ ടി വിദഗ്ദര്‍ അടക്കം ഉള്‍പ്പെട്ട സമിതിയാണ് കമ്പനിയെ കണ്ടെത്തിയത്. ഏറ്റവും കുറഞ്ഞ തുകക്ക് ആപ്പ് തയ്യാറാക്കാമെന്ന് ഫെയര്‍കോഡ് പറഞ്ഞത്. അവരുടെ യോഗ്യതകളെല്ലാം പരിശോധിച്ചാണ് ആപ്പ് നിര്‍മിക്കാന്‍ അനുമതി നല്‍കിയത്. മെസേജിന് പണം അടക്കുന്നത് ഫെയര്‍കോഡാണ്. പണം ലഭിക്കുന്നത് ബെവ്‌കോക്കാണ്. ക്ലൗഡ് സര്‍വ്വര്‍ വാടക സിഡിറ്റ് നല്‍കുമെും മന്ത്രി പറഞ്ഞു.
വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം എത്തികലല്ല സര്‍ക്കാര്‍ നയം. നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ക്ലബ്ബുകളില്‍ ഈ ആഴ്ച മുതല്‍ മദ്യ വില്‍പ്പന ആരംഭിക്കും. എം ആര്‍ പിയില്‍ കൂടുതല്‍ വിലക്ക് എവിടെയും മദ്യം വില്‍ക്കില്ല. കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളിലെ മദ്യ ശാലകള്‍ തുറക്കില്ലെും മന്ത്രി പറഞ്ഞു. ബെവ്‌കോ ആപ്പ് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെും മന്ത്രി കൂട്ടിച്ചേര്‍ത്തു.