Connect with us

Kerala

പൊന്നാനിയില്‍ ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ 14 വാളുകള്‍ കണ്ടെത്തി

Published

|

Last Updated

പൊന്നാനി |കോട്ടത്തറ കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം തലപ്പില്‍ ഫുട്പാത്തിലെ കലുങ്കിനടിയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തി.14 വടിവാളുകളാണ് ശുചീകരണ തൊഴിലാളികള്‍ കണ്ടെടുത്തത്. രാവിലെ 10 മണിയോടെ കലുങ്ക് ശുചീകരിക്കാനെത്തിയ പൊന്നാനി നഗരസഭ തൊഴിലാളികള്‍ ജോലിക്കിടെയാണ് ചാക്കില്‍ പൊതിഞ്ഞ് കുഴിച്ചിട്ട വടിവാളുകള്‍ കണ്ടെത്തിയത്.

രണ്ടു വര്‍ഷത്തിലധികം പഴക്കം കണക്കാക്കുന്ന വടിവാളുകളാണ് ലഭിച്ചത്. തുരുമ്പെടുത്ത നിലയിലാണ്. പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പതിയാത്ത സ്ഥലമാണിത്. നേരത്തെ ഈ മേഖലയില്‍ ചെറിയ രാഷ്ട്രീയ സംഘട്ടനങ്ങള്‍ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി ആരെങ്കിലും ആയുധങ്ങള്‍ ഒളിപ്പിച്ച് വച്ചതാകാമെന്നും സംശയിക്കുന്നു. പൊതുവില്‍ സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് മനപൂര്‍വ്വം കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹിക വിരുദ്ധരുടെ ശ്രമമാണിതെന്ന് കൗണ്‍സിലര്‍ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പോലീസ് സ്ഥലത്തെത്തി വാളുകള്‍ കണ്ടെടുത്തു.

Latest