Kerala
കെ എം ഷാജിക്കെതിരെ അഴീക്കോട് സ്‌കൂളിലെത്തി വിജിലന്‍സ് തെളിവെടുത്തു

കണ്ണൂര്‍ | ഹയര്‍ സെക്കന്‍ഡറി അനപവദിച്ചതില്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കെ എം ഷാജി എം എല്‍ എ 25 ലക്ഷം കൊഴ വാങ്ങിയ പരാതിയില്‍ വിജിലന്‍സ് തെളിവെടുത്തു. അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡി വൈ എസ് പി വി മധുസുദന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. അഴീക്കോട് സ്‌കൂളില്‍ നിന്ന് ആവശ്യമായ രേഖകള്‍ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെയാണ് സംഘം സ്‌കൂളിലെത്തിയത്. ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് വിജിലന്‍സ് ഡി വൈ എസ് പി അറിയിച്ചു.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് ഷാജിക്കെതിരെ അന്വേഷണം നടക്കുന്നത്. ഷാജി കോഴ വാങ്ങിയതായി ആദ്യം ആരോപണം ഉന്നയിച്ചത് പ്രാദേശിക മുസ്ലിം ലീഗ് നേതാക്കള്‍ തന്നെയായിരുന്നു. ഷാജി പണം വാങ്ങിയതായി അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് മുസ്ലീം ലീഗ് മുന്‍ നേതാവ് നൗഷാദ് പൂതപ്പാറയാണ് ആദ്യം വെളിപ്പെടുത്തിയത്.
അഴീക്കോട് മണ്ഡലത്തിലെ പുതപ്പാറയില്‍ ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാന്‍ വേണ്ടി ആവശ്യപ്പെട്ട തുക ഷാജി കൈക്കലാക്കിയെന്ന് അഴീക്കോട് പഞ്ചായത്ത് ലീഗ് കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. സ്‌കൂള്‍ മാനേജരാണ് കെ എം ഷാജിക്ക് പണം നല്‍കിയെന്ന് പറഞ്ഞതെന്നും നൗഷാദ് പൂതപ്പാറ പറഞ്ഞിരുന്നു. ഷാജിക്കെതിരെ പരാതി നല്‍കിയതിനാലാണ് തന്നെ ലീഗില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.