Connect with us

Covid19

മഹാരാഷ്ട്രയില്‍ ഇന്ന് 60 മരണം; കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പത്താം സ്ഥാനത്ത്

Published

|

Last Updated

മുംബൈ | ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് ഹോട്‌സ്‌പോട്ടായ മഹാരാഷ്ട്രയില്‍ ഇന്ന് മാത്രം മരിച്ചത് 60 പേര്‍. 2436 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 1,695 ആയും ആകെ കേസുകളുടെ എണ്ണം 52,667 ആയും ഉയര്‍ന്നു. ഇന്ന് 1,186 രോഗികളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 15,786 ആയി.

തലസ്ഥാനമായ മുംബൈയില്‍ മാത്രം രോഗികളുടെ എണ്ണം 31,972 ആയി ഉയര്‍ന്നു. മരിച്ചവര്‍ 1,026. ഇന്ന് മരിച്ചവരില്‍ 38 പേര്‍ മുംബൈ നഗരത്തിലുള്ളവരും 11 പേര്‍ പൂനെയില്‍ നിന്നുള്ളവരും മൂന്ന് പേര്‍ നവി മുംബൈയില്‍ നിന്നുള്ളവരുമാണ്. ധാരാവിയിലെ ചേരിപ്രദേശത്ത് ഇന്ന് 42 പേര്‍ക്കാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഈ ചേരിയില്‍ രോഗ ബാധിതരുടെ എണ്ണം 1,583 ആയി.

അതിനിടെ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. 57,721 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 4,021 പേര്‍ മരിച്ചു. ഇതോടെ ആഗോള തലത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ പത്താം സ്ഥാനത്ത് എത്തി. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് അമേരിക്കിയിലാണ്. ബ്രസീല്‍, റഷ്യ, സ്‌പെയിന്‍, യുകെ, ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി, തുര്‍ക്കി എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍.

Latest