Kerala
അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം | അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ സർക്കാറിൻെറ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ആര്‍ജിച്ച പുരോഗതി കൊവിഡ് പോരാട്ടത്തിന് സഹായകരമായി മുഖ്യമന്ത്രി പറഞ്ഞു. നാ കൊവിഡ് എന്ന മഹാമാരിെയ പ്രതിേരാധിക്കാനുള്ള യുദ്ധമുഖത്തായതിനാൽ സംസ്ഥാനത്ത് ഇത്തവണ വാര്‍ഷികാഘോഷമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഞ്ച് വര്‍ഷംകൊണ്ട പൂര്‍ത്തിയാക്കാനുള്ള പദ്ധതികളില്‍ ഭൂരിഭാഗവും നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. തടസ്സങ്ങള്‍ ഏറെയായിരുന്നു. തുടര്‍ച്ചയായ പ്രകൃതിക്ഷോഭങ്ങള്‍, മാഹാമാരികള്‍ തുടങ്ങിയവ കേരളത്തിന്റെ വികസന രംഗത്ത് വലിയ തോതില്‍ പ്രതികൂലമാക്കേണ്ടതായിരുന്നു. എന്നിട്ടും നമ്മുടെ വികസന രംഗം തളരാതെ മുന്നോട്ട് പോയി. വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ലക്ഷ്യത്തോടൊപ്പം ദുരന്ത നിവാരണം എന്ന സുപ്രധാന ചുമതലകൂടി നാല് വര്‍ഷവും സര്‍ക്കാറിന് ഏറ്റെടുക്കേണ്ടി വന്നു. എന്നാല്‍ ഒരു ഘട്ടത്തിലും നാം പകച്ച് നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നിമാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് അതിജീവനത്തിന്റെ പ്രധാന ശക്തി സ്രോതസ്സായി മാറിയത്.
തിരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലര്‍ വോട്ട് തട്ടി, അധികാരത്തിലേറി ജനങ്ങളെ കബളിപ്പിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ എല്‍ ഡി എഫ് എന്താണോ പറഞ്ഞത് അത് നടപ്പാക്കുകയായിരുന്നു. ഓരോ വര്‍ഷത്തേയും പ്രോഗസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. സുധാര്യമായ ഭരണ നിര്‍വഹണം സര്‍ക്കാറിന്റെ സവിശേഷതയാണ്. ആരോഗ്യവും, വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതിനായി നാല് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കി.
ഭൂമി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും വീട് ഇല്ലാത്തവര്‍ക്ക് പാര്‍പ്പിട സമുച്ചയവും ഈ വര്‍ഷം പൂര്‍ത്തീകരിക്കും. മത്സ്യ തൊഴിലാളികള്‍ക്ക് പാര്‍പ്പിട സമുച്ചയം നല്‍കി.
അഞ്ച് വര്‍ഷത്തിനിടെ രണ്ട് ലക്ഷം പട്ടയം നല്‍കുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. 143000 പട്ടയം ഇതിനകം നല്‍കി. കൊവിഡ് തടസ്സമാണ് ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. എന്നാല്‍ 35000 പട്ടയം കൂടി ഈ വര്‍ഷം നല്‍കും. ഒഴുക്ക് നിലച്ച പുഴകളെ 390 കിലോമീറ്റര്‍ ദൂരത്ത് പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാന്‍ കരുത്ത് നല്‍കിയ പ്രധാന ഘടകമാണ് ആര്‍ദ്രം മിഷന്‍. സംസ്ഥാനത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളജ് വരെ ഇതിലൂടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞു. ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങള്‍. അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാനായി.
ഈ സാമ്പത്തിക വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം ചെലവ് വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് കേന്ദ്രത്തില്‍ നിന്ന് അര്‍ഹമായ സഹായം ലഭിക്കേണ്ടത്. ഇത് ലഭിക്കുന്നില്ലെന്നതാണ് സത്യം. ഇത് മറികടക്കാന്‍ തനത് മാര്‍ഗങ്ങള്‍ തേടുക മാത്രമാണ് ലക്ഷ്യം. കിഫ്ബി പുനരുജ്ജീവനത്തിന്റെ തനത് വഴിയാണ്. 54392 കോടിയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതിനകം അംഗീകാരം നല്‍കി. സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബി മുഖേന ഉണ്ടാക്കാനായി. നവകേരള സംസ്‌കാരമാണ് നാം വളര്‍ത്തിയത്. കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കരുതെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ക്മമ്യൂണിറ്റി കിച്ചന്‍ നാടെല്ലാം ആരംഭിച്ചത്. എല്ലാ വിഭാഗം ജനങ്ങളേയും ക്ഷേമപദ്ധതികളുടെ കുടക്കീഴില്‍ എത്തിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന് വേണ്ടി ഉപയോഗിച്ചത് 9200 കോടി രൂപയായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ 23480 കോടി രൂപ നാല് വര്‍ഷംകൊണ്ട് നല്‍കി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോധികര്‍ക്കും പട്ടിക വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കി. പോലീസില്‍ വനിതാ പ്രാതിനിധ്യം 25 ശതമാനമാക്കാനാണ് നീക്കം. കേരള ഫയര്‍ സര്‍വ്വീസില്‍ നൂറ് ഫയര്‍ വുമണ്‍ നിയമനം ആദ്യമായിട്ടാണ്.
പൊതുവിദ്യാഭ്യാസ രംഗം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചു. 4752 സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിച്ചു. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് കടന്നുവന്നു. 14000 സ്‌കൂളുകളില്‍ ബ്രഡ്ബാന്റ് ഇന്റര്‍നെറ്റ്, 45000 ക്ലാസ് മുറികള്‍ ഹൈടക്കാക്കി. 141 സ്‌കൂളുകള്‍ക്ക് അഞ്ച് കോടി വീതം 395 സ്‌കഌകള്‍ മൂന്ന് കോടി വീതം 444 സ്‌കൂളുകള്‍ക്ക് ഒരു കോടി വീതം നല്‍കി. 52 വിദ്യാലയങ്ങള്‍ക്ക് നബാര്‍ഡ് സ്‌കീമില്‍ 104 കോടി നല്‍കി. ഈ ഘട്ടത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കനവാടി- പ്രീ സ്‌കൂല്‍ ടീച്ചര്‍മാര്‍, പാചകക്കാര്‍ എന്നിവരുടെയെല്ലാം വേദനവും
ഇന്‍സന്റീവും ഉയര്‍ത്തി. കുടുംബശ്രീക്ക് റെക്കോര്‍ഡ് വളര്‍ച്ചയാണ് ഉണ്ടായത്. ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട എത്തിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന് ഇവിടെ തൊഴിലെടുക്കാനെത്തിയ അതിഥി തൊഴിലാളികളെ കൊവിഡ് കാലത്ത് സംരക്ഷിക്കാനും സുരക്ഷിതമായി നാട്ടിലെത്തിക്കാനും കേരളം എടുത്ത മുന്‍കൈ ലോകപ്രശംസ പിടിച്ചു പറ്റി. അതിഥി തൊഴിലാളികളായി പ്രത്യേക പാര്‍പ്പിടം നിര്‍മിച്ചത്, ഇന്‍ഷ്വറന്‍സ് ഏര്‍പ്പെുത്തിയതുമെല്ലാം നാം ഒരു ചുവട് മുന്നേ നടക്കുന്നുവെന്നാണ് കാണിക്കുന്നത്.
തോട്ടം മേഖലക്ക് പ്രത്യേക പാക്കേജ് നല്‍കാനായി.
രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സിസ്റ്റമാണ് കേരളത്തിലുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ദേശീയ റാങ്കിംഗ് കേരളമാണ് ഒന്നാമത്. ഐ ടി മേഖലയില്‍ ലോകോത്തര കമ്പനികള്‍ കേരളത്തിലെത്തി. നിസാന്‍, ടെക്മഹീന്ദ്ര, ഇറ്റാച്ചി തുടങ്ങിയ നിരവധി കമ്പനികള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ.് പാവപ്പെട്ടവര്‍ക്ക് സൗജന്യ നിരക്കില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ കെ ഫോണ്‍ സൗകര്യം വരുന്നു. ഈ ഡിസംബറില്‍ ഇത് പൂര്‍ത്തിയാകും. സംസ്ഥാനത്തെ ഐ ടി സൗകര്യം എനിയും യര്‍ത്തും. തോട്ടം മേഖലക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.
എല്ലാ മേഖലകളിലും മിനിമം വേതനം ഉറപ്പാക്കി. പൊതുമേഖല സ്ഥാപനങ്ങളെ ലാഭത്തിലാക്കി.
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറുകയാണ്. കൂടുതല്‍ നിക്ഷേപകര്‍ കേരളത്തിലേക്ക് ആകര്‍ശിക്കാന്‍ കഴിഞ്ഞു. പുതിയ കാലത്തിന് അനുസരിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ വരാന്‍ പോകുകയാണ്. മൂന്നര വര്‍ഷത്തെ കാര്യം എടുത്താല്‍ വ്യവവസായ പശ്ചാത്തല സൗകര്യം ഏറെ ഒരുക്കാനായി. 14 വ്യവസായ പാര്‍ക്കുകള്‍ സംസ്ഥാനത്ത് പുരോഗതിയിലാണ്. പുതിയ സംരംഭകത്വ സംസ്‌കാരം വളര്‍ത്തും. വ്യവസായത്തിന് അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. നാല് കേന്ദ്രങ്ങളില്‍ ലോജിസ്റ്റിക് പാര്‍ക്ക് ഏര്‍പ്പെടുത്തും. കൊവിഡിന് ശേഷമുള്ള സാഹചര്യം ഉപയോഗപ്പെടുത്തും. ഏറ്റവും സുരക്ഷിതമായ ഇടം എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബേങ്കായി കേരള ബേങ്കിനെ മാറ്റാന്‍ പോകുകയാണ്. കേന്ദ്രം വില്‍പ്പനക്കുവെച്ച പൊതുമേഖല സ്ഥാപനങ്ങള്‍ സംസ്ഥാനം ഏറ്റെടുക്കും.
സംസ്ഥാനത്തിന് വിട്ടുപോകാന്‍ തീരുമാനിച്ച ഗെയില്‍ പൈപ്പ് ലൈന്‍ ജൂണ്‍ പകുതിയോടെ കമ്മീഷന്‍ ചെയ്യും. സിറ്റി ഗ്യാസ് പ്രൊജക്ട് പുരോഗമിക്കുകയാണ്. എല്‍ എന്‍ ജെ ടെര്‍മിനിലില്‍ നിന്ന് ഗ്യാസ് ഗാര്‍ഹിക ആവശ്യത്തിന് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. വൈദ്യുതി മേഖലയില്‍ വിപ്ലവകരമായ നേട്ടം കരസ്ഥമാക്കി. സമ്പൂര്‍ണ വൈദ്യുതീകരണം. കൊച്ചി- ഇടമണ്‍ വൈദ്യുത ലൈന്‍ യാഥാര്‍ഥ്യമായി. കൊച്ചി മെട്രോയുടെ അവസാനമായ തൈക്കുടം- പേട്ട റീച്ച് ലോക്ക്ഡൗണിന് ശേഷം നാടിന് സമര്‍പ്പിക്കും. സംസ്ഥാനം പകുതി ചെലവ് വഴിച്ച കൊല്ലം ബൈപ്പാസ് നാടിന് സമര്‍പ്പിച്ചു. ആലപ്പുഴ ബൈപ്പാസ് 98 ശതമാനം പൂര്‍ത്തിയായി. സെമി ഹൈസ്പീഡ് റെില്‍പാത 532 കിലോമീറ്റര്‍ നിര്‍മിക്കാനാമ് ഉദ്ദേശിക്കുന്നത്. തിരുവന്തപുരം- തിരൂര്‍വരെ നിലവിലുള്ള പാതയില്‍ നിന്ന് മാറിയും ബാക്കിയുള്ളവ നിലവിലുള്ള പാതക്ക് സമാന്തരമായുമാണ് നിര്‍മിക്കുക.
ഏറ്റവും നല്ല ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ദേശീയ ക്രൈം റൊക്കോര്‍ഡ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ കേസുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. ജനമൈത്രി പോലീസ് രാജ്യത്തിന് തന്നെ മാതൃകയായി. സംസ്ഥാനത്ത് ഈകാലയളവില്‍ കിട്ടിയ നേട്ടങ്ങളും പുരസ്‌കാരങ്ങളും വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം പദ്ധതി ഒരു ഭാഗം ഈ ഘട്ടത്തില്‍ തന്നെ പൂര്‍ത്തീകരിക്കാനുള്ള ശ്രമം നടക്കുകയാണ്. ഗ്രാമീണ റോഡുകള്‍ ഡിസംബറോടെ മെച്ചപ്പെടുത്തും. റീബില്‍ഡ് കേരള പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അഴിച്ചുപണിക്ക് സംസ്ഥാനം കടക്കുകയാണ്. സാൂഹിക സന്നദ്ധ സേന സജ്ജമായി. ദുരന്തത്തിന് മുന്നില്‍ കരഞ്ഞ് നില്‍ക്കാതെ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പൊതുപ്രശ്‌നങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ നാല് വര്‍ഷത്തിനിടക്ക് അങ്ങനെ ഒരു സഹകരണം ഉണ്ടായില്ല. ദുരന്ത സമയത്ത് പോലും എല്ലാം തകിടം മറിക്കുന്ന പ്രവര്‍ത്തനമാണ് അവരുടെ ഭാഗത്തുണ്ടായത്. പ്രതിപക്ഷത്തിന്റെ നിലപാട് എന്തെന്ന് ജനങ്ങള്‍ കണ്ടതാണ്.
വര്‍ഗീയ വികാരം ഇളക്കിവിട്ട് സിനിമയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ ഒരു വിഭാഗം ശക്തികള്‍ ശ്രമിച്ചിട്ടുണ്ട്. ഇതിനെ രാജ്യവും ജനങ്ങളും അംഗീകരിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ച സെറ്റാണ് കഴിഞ്ഞ ദിവസം ബജ്‌റംഗ്ദള്‍ എന്ന സംഘടന പൊളിച്ചത്. ശക്തമായ നടപടി അതിനെതിരെ ഉണ്ടാകും. ഇത്തരം വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളമെന്ന് ഇവര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.