Connect with us

Covid19

ബംഗാള്‍, ആന്ധ്ര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ആഭ്യന്തര വിമാന സര്‍വ്വീസ് ആരംഭിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് മാസത്തോളമായി നിര്‍ത്തിവെച്ചിരുന്ന ആഭ്യന്തര വിമനസര്‍വ്വീസുകള്‍ രാജ്യത്ത് പുനരാരംഭിച്ചു. ആന്ധ്രപ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങള്‍ ഒഴികെയാ് സര്‍വ്വീസ് ആരംഭിച്ചത്. ആന്ധ്രയില്‍ നാളെയും ബംഗാളില്‍ വ്യാഴാഴ്ചയും ആണ് സര്‍വീസ് തുടങ്ങുക. തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 380 വിമാനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗത്തേക്ക് ഇന്ന് പറന്ന് ഉയരുക. ഇതില്‍ 25 എണ്ണം കേരളത്തിലേക്കാണ്.

ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നത് നീട്ടണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്ര വ്യോമയാന മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ചില സംസ്ഥാനങ്ങളെ ഒഴിവാക്കി സര്‍വീസ് തുടങ്ങുന്നത് പ്രായോഗികം അല്ലെന്ന് വിലയിരുത്തുക ആയിരുന്നു. ഇതിന് പകരമാണ് ഈ സംസ്ഥാനങ്ങളില്‍ സര്‍വീസുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്. അറുപത്തി രണ്ട് ദിവസത്തിന് ശേഷം ആണ് രാജ്യത്ത് വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത്.

ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ആഭ്യന്തര വിമാന സര്‍വ്വീസ് തുടങ്ങിയത്. ഇന്ന് 17 സര്‍വീസുകളാണ് ഉണ്ടാവുക. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്ക് മാത്രമാണ് യാന്ത്രാ അനുമതി. ബംഗലൂരുവിലേക്ക് പറന്ന വിമാനത്തോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള സര്‍വീസ് തുടങ്ങിയത്. ഇന്ന് പുറപ്പെടുന്ന 17 സര്‍വീസുകളില്‍ കൂടുതലും ബംഗലൂരുവിലേക്കും മുംബൈയിലേക്കും. നാല് വീതം വിമാനങ്ങള്‍. ഡല്‍ഹിയിലേക്ക് രണ്ടും തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും ഒന്ന് വീതവും സര്‍വീസുണ്ട്. കൊച്ചിയില്‍നിന്ന് ഈയാഴ്ച ആകെ 113 സര്‍വ്വീസുകളും.

Latest