Kerala
കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

കണ്ണൂര്‍ | ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന യുവാവ് മരിച്ചു. ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മാടായി സ്വദേശി റിബിന്‍ ബാബു(18)വാണ് മരിച്ചത്.
മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇയാളുടെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.
---- facebook comment plugin here -----