Saudi Arabia
കൊവിഡ് ബാധിച്ച് സഊദിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു; മരിച്ച മലയാളികളുടെ എണ്ണം 19 ആയി

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപെട്ടതോടെ കൊവിഡ് ബാധിച്ച് മരണപ്പെട്ട മലായളികളുടെ എണ്ണം 19 ആയി.കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ മേഖലയായ ജുബൈലിലാണ് രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മലപ്പുറം ചേലേമ്പ്ര ചാലിപ്പറമ്പ് നാരായണന്‍ശാന്ത ദമ്പതികളുടെ മകന്‍ പ്രമോദ് മുണ്ടാണി (40),കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം പുലരി നഗര്‍ സി.വി വില്ലയില്‍ സാം ഫെര്‍ണാണ്ട(55 )സുമാണ് മരണപ്പെട്ടത് .
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമോദിനെ ജുബൈല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനയില്‍ കോവിഡ് പോസിറ്റിവ് ആയതിനെ തുടര്‍ന്ന് തീവ്ര പരിചരണവിഭാഗത്തിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയും മരണപ്പെടുകയുമായിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
പ്രമോദിന്റെ ഭാര്യ: ഉഷ. രണ്ട് മക്കളുണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി സഹോദരന്‍ പ്രസാദ് മുണ്ടാണിയും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്
പനിയും ശ്വാസ തടസവും ഉണ്ടായതിനെ തുടര്‍ന്ന് ജുബൈലിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു സാം ഫെര്‍ണാണ്ടസ്. വിദഗ്ധ ചികിത്സക്കായി ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ആദ്യ രണ്ട് കോവിഡ് ടെസ്റ്റിലും നെഗറ്റിവ് ആയിരുന്നു . രണ്ട് ദിവസം മുന്‍പ് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്
17 വര്‍ഷമായി ജുബൈലില്‍ ആര്‍.ബി ഹില്‍ട്ടണ്‍ കമ്പനിലെ ജീവനക്കാരനായിരുന്നു . ഭാര്യ: ജോസഫൈന്‍ (അധ്യാപിക, തിരൂര്‍). മക്കള്‍: രേഷ്മ (ഫെഡറല്‍ ബാങ്ക്, കൊല്ലം പൂയപ്പള്ളി),ഡെയ്‌സി (വിദ്യാര്‍ത്ഥിനി). മരുമകന്‍: ഉദേശ്(ഖത്തര്‍)