Connect with us

Bahrain

മെയ് 26ന് കോഴിക്കോട് ബഹ്‌റൈന്‍ സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Published

|

Last Updated

മനാമ  |മെയ് 26ന് കോഴിക്കോട് നിന്ന് ബഹ്‌റൈനിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ലോക്കഡൗണ്‍ മൂലം ബഹ്‌റൈനിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതെ ഇന്ത്യയില്‍ തന്നെ കഴിയേണ്ടി വന്ന ബഹ്‌റൈനി പൗരന്‍മാര്‍ക്കും , ബഹ്‌റൈന്‍ റസിഡന്റ് പെര്‍മിറ്റ് ഉള്ള വര്‍ക്കുമാണ് യാത്ര ചെയ്യാന്‍ അനുമതിയുള്ളത്

കോഴിക്കോട് ബഹ്‌റൈന്‍ വിമാന സര്‍വീസിന് 25,000 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.നേരത്തെ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്കും ഈ വിമാന സര്‍വീസിലേക്ക് ടിക്കറ്റ് മാറ്റി നല്‍കും, ഇതിനായി ടിക്കറ്റ് നിരക്കിലെ വ്യത്യാസവും സര്‍വ്വീസ് ചാര്‍ജ്ജും മാത്രാമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുക.ലോക്ക്ഡൗണ്‍ കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് നേരത്തെ തിരുവനന്തപുരത്ത് നിന്നും രണ്ട് സര്‍വ്വീസുകള്‍ ബബഹ്‌റൈനിലേക്ക് നടത്തിയിരുന്നു

Latest