Covid19
പാലക്കാട് ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ

പാലക്കാട് | കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ തിങ്കളാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 31 വരെ ജില്ലയിലുടനീളമാണ് നിരോധനാജ്ഞ. ജില്ല കലക്ടറാണ് 144 പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലയില്‍ നടപ്പില്‍ വരിക.ലോക്ഡൗണിന് സമാനമായ വാഹന പരിശോധനയുണ്ടാകുമെന്നാണ് അറിയുന്നത്. അതേ സമയം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കുമെന്നു കലക്ടര്‍ വ്യക്തമാക്കി.
ജില്ലയില്‍ ശനിയാഴ്ച പതിനൊന്നുകാരിയുള്‍പ്പെടെ 19 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു .ജില്ലയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
അബൂദബി, ഗുജറാത്ത്, കാഞ്ചിപുരം എന്നിവിടങ്ങളില്‍ നിന്ന് വന്ന ഓരോരുത്തര്‍ക്കും മുംബൈയില്‍ നിന്നു വന്ന രണ്ടുപേര്‍ക്കും ചെന്നൈയില്‍ നിന്ന് വന്ന എട്ടു പേര്‍ക്കും വാളയാര്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരാള്‍ക്കും രോഗബാധിതന്റെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്കുമാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് 44 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.