Connect with us

Covid19

ബെവ്‌കോ വെയര്‍ഹൗസുകളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് മദ്യശാലകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതം. ബാറുകള്‍, ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവക്ക് മദ്യം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളാനാണ് വെയര്‍ഹൗസുകള്‍ക്ക് നിര്‍ദേശം നല്‍കി. മൊബൈല്‍ ആപ് വഴി മദ്യം വിതരണം ചെയ്യുന്നതിന് മുന്നോടിയായാണ് ഈ നിര്‍ദേശം. എന്നാല്‍ മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ് “ബെവ് ക്യൂ” പ്ലേസ്‌റ്റോറില്‍ അപ്‌ലോഡ് ചെയ്യാത്തതും ഗൂഗിളിന്റെ അനുമതി ലഭിക്കാത്തതുമാണ് തിരിച്ചടിയായത്. ഗൂഗിളന്റെ അനുമതിയും സാങ്കേതിക പ്രശ്‌നങ്ങളും പൂര്‍ത്തീകരിച്ച് തിങ്കളാഴ്ചയോടെ മദ്യവിതരണം ആരംഭിക്കാനാകുമെന്നാണ് എക്‌സൈസ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

ആപ്പിന്റെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുമ്പോഴും
റീട്ടെയില്‍ ഷോപ്പുകളില്‍നിന്ന് ഇന്‍ഡന്റ് ശേഖരിക്കാനും മദ്യക്കുപ്പികളില്‍ ലേബലുകള്‍ ഒട്ടിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. പൊലീസിന്റെ സാന്നിധ്യത്തില്‍ ലോഡുകളിറക്കാനും കുടുംബശ്രീ പ്രവര്‍ത്തകരെ വെയര്‍ഹൗസിലെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കാനും നിര്‍ദേശമുണ്ട്.ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാക്കി മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനസമയം പുനഃക്രമീകരിച്ചിട്ടുണ്ട്.

 

 

---- facebook comment plugin here -----

Latest