Connect with us

Covid19

അമേരിക്കയില്‍ തൊഴിലില്ലായ്മ രൂക്ഷം; വിപണി തുറക്കാന്‍ ആഹ്വാനം ചെയ്ത് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19നെ തുടര്‍ന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്ന അമേരിക്കയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുന്നു. ആയിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും രാജ്യത്ത് വലിയ സാമ്പത്തി പ്രതിസന്ധി ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിപണികള്‍ തുറക്കാന്‍ അഹ്വാനം ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മിഷിഗണില്‍ ആഫ്രിക്കന്‍- അമേരിക്കന്‍ നേതാക്കളുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷ. കോവിഡിനെത്തുടര്‍ന്ന് തൊഴില്‍ നഷ്ടം ഏറിയതോടെ രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ശരിയായ കാര്യങ്ങളാണ് നാം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നാം മുന്നോട്ട് പോകേണ്ടിയിരിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വിപണികള്‍ തുറക്കാന്‍ സംസ്ഥാന ഗവര്‍ണര്‍മാര്‍ തയ്യാറായില്ലെങ്കില്‍ രാജ്യത്തെ തന്നെയാണ് നിങ്ങള്‍ തകര്‍ക്കുന്നതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.