Connect with us

Covid19

മനുഷ്യരില്‍ നടത്തിയ പ്രഥമ കൊവിഡ് വാക്‌സിന്‍ വിജയമെന്ന് റിപ്പോര്‍ട്ട്; അന്തിമഫലം ആറ് മാസത്തിനകം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിനെതിരെ ആഗോള അടിസ്ഥാനത്തില്‍ തന്നെ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ വലിയ പ്രതീക്ഷയേകി ചൈനയില്‍ നിന്നും ഒരു റിപ്പോര്‍ട്ട്. കൊവിഡിനെതിരെ ചൈനയില്‍ നടന്ന പ്രഥമ വാക്‌സിന്‍ പരീക്ഷണം വിജയകരമായതായി പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ദി ലാന്‍സെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഡ്5-എന്‍കോവ് വാക്‌സിന്‍ പരീക്ഷണത്തിനു വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടി. ചൈനയിലെ ജിയാങ്‌സു പ്രോവിന്‍ഷ്യല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ പ്രഫസര്‍ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കോവിഡ് പ്രഭവകേന്ദ്രമായ വുഹാനില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള 108 പേര്‍ക്കാണു വാക്‌സിന്‍ നല്‍കിയത്. ഇവരില്‍ സാര്‍സ് കോവ്-2 വൈറസിനെതിരായ ആന്റിബോഡി സൃഷ്ടിക്കപ്പെട്ടു.

ആദ്യഘട്ടത്തിലെ പരിശോധന സുക്ഷിതമായിരുന്നു. വാക്‌സിന്‍ പാര്‍ശ്വഫലങ്ങള്‍ സൃഷ്ടിക്കുമോ എന്നതില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും പഠനത്തിലുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ 28 ദിവസത്തിനുള്ളിലാണ് ആശാവഹമായ ഫലം കണ്ടതെന്നും ആറ് മാസത്തിനുള്ളില്‍ അന്തിമഫലം ലഭിക്കുമെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest