Covid19
അതിഥി തൊഴിലാളികളെ യു പി സര്‍ക്കാര്‍ കാണുന്നത് മൃഗങ്ങളെപ്പോലെ: അഖിലേഷ്

ലഖ്‌നോ | കൊവിഡ് പ്രതിരോധം ഒരുക്കുന്നതില്‍ പരാജയപ്പെട്ട യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് യു പിയിലെ ക്വാറന്റീന്‍ കേന്ദ്രങ്ങളെന്നും ഇവിടെ ആളുകള്‍ക്ക് തമാസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും അഖിലേഷ് പറഞ്ഞു. സര്‍ക്കാറിന്റെ നിസ്സംഗ മനോഭാവം മൂലം ഇവ പീഡനകേന്ദ്രങ്ങളായി മാറി. കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.
ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ ക്രമീകരണം സംബന്ധിച്ച് യോഗി ആദിത്യനാഥ് വലിയ അവകാശവാദങ്ങള്‍ ഉന്നയിച്ചിരുന്നു. പഞ്ചനക്ഷത്ര ക്രമീകരണം ഏര്‍പ്പെടുത്തിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ യഥാര്‍ഥത്ഥത്തില്‍ അവ ഇപ്പോള്‍ പീഡന കേന്ദ്രങ്ങളാണ്. ആളുകള്‍ക്ക് താമസിക്കാന്‍ പറ്റാത്തയിടങ്ങളില്‍ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഉദ്യോഗസ്ഥര്‍ കുടിയേറ്റത്തൊളിലാളികളെ മൃഗങ്ങളാക്കി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ഗൊരഖ്പുരിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ താമസിക്കുന്ന ഒരു തൊഴിലാളിയുടെ കട്ടിലില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഗോണ്ടയിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ പാമ്പുകടിയേറ്റു ഒരു കൗമാരക്കാരന്‍ മരിച്ചു. വിവിധ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുകയാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.