ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച

Posted on: May 22, 2020 10:55 pm | Last updated: May 23, 2020 at 12:06 am

അബൂദബി | ഇന്ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വര്‍ ഞായറാഴ്ച.

സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഖത്വർ ഉള്‍പ്പെടെ ഗള്‍ഫ് കോര്‍പറേഷന്‍ കൗണ്‍സിലില്‍ (ജി സി സി) വരുന്ന എല്ലാ രാജ്യങ്ങളിലും ഞായറാഴ്ചയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുക. ഒമാനില്‍ ശനിയാഴ്ച മാസപ്പിറവി ദൃശമാവുകയാണെങ്കില്‍ ഞായറാഴ്ച്ചയും അല്ലെങ്കില്‍ തിങ്കളാഴ്ച്ചയുമാകും പെരുന്നാള്‍.