റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു; വായ്പ മോറട്ടോറിയം ആഗസ്റ്റ് 31വരെ നീട്ടി

Posted on: May 22, 2020 10:42 am | Last updated: May 22, 2020 at 5:11 pm

ന്യൂഡല്‍ഹി | റിസര്‍വ് ബേങ്ക് റിപ്പോ നിരക്കില്‍ കുറവ് വരുത്തി. റിപ്പോ നിരക്കില്‍ 0.40 ശതമാനത്തിന്റെ കുറവാണ് വരുത്തിയത്. റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വായ്പ മോറട്ടോറിയം ആഗസ്റ്റ് 31വരെ നീട്ടി.നേരത്തെ മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31വരെ മൂന്ന് മാസത്തേക്കായിരുന്നു മോറോട്ടോറിയം പ്രഖ്യാപിച്ചത്.

രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ്നടപടി . ഇതോടെ റിപ്പോ നിരക്ക് നാലുശതമാനമായി.

റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തില്‍നിന്നും 3.35 ശതമാനമായി കുറച്ചു

ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.