Connect with us

Gulf

സഊദിയില്‍ വീട്ടുജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം നിര്‍ത്തിവച്ചു

Published

|

Last Updated

ദമാം | സഊദിയില്‍ നാലു മാസം മുമ്പ് ആരംഭിച്ച വീട്ടുജോലിക്കാരുടെ സ്പോണ്‍സര്‍ഷിപ്പ് സ്വകാര്യ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പേരിലേക്ക് മാറ്റുന്ന സേവനം നിര്‍ത്തിവച്ചതായി സഊദി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. നേരത്തെ സ്പോണ്‍സര്‍ഷിപ്പ് മാറേണ്ട വീട്ടുജോലിക്കാരുടെ പെര്‍മിറ്റ് ഒരു വര്‍ഷത്തില്‍ കൂടുതല്‍ പുതുക്കരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് പുതുക്കിയിരുന്നവരുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റവും നിരസിക്കപ്പെട്ടിരുന്നു. നിലവില്‍ ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നവര്‍ക്ക് ലെവി ബാധകമല്ല എന്നതിനാലാണ് നിയമം കര്‍ശനമാക്കിയത്.

2019 ഏപ്രില്‍ 30 ന് മുമ്പ് സ്ഥാപിച്ച സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ലെവി ഇളവും നാല് തൊഴിലാളികള്‍ക്ക് ഫീസ് ഒഴിവാക്കിയുള്ള മുന്‍ തീരുമാനവും മന്ത്രാലയം റദ്ദാക്കിയിട്ടുണ്ട്.

Latest