Connect with us

Covid19

മറാത്തി എഴുത്തുകാരന്‍ രത്‌നാകര്‍ മത്കാരി കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

മുംബൈ |  പ്രശസ്ത മറാത്തി എഴുത്തുകാരനും നാടകകൃത്തുമായ രത്‌നാകര്‍ മത്കാരി (81) കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറാത്തിയില്‍ കുട്ടികളുടെ നാടക പ്രസ്ഥാനത്തിന് തുടക്കം കുറിച്ച എഴുത്തുകാരനാണ്.
ബാലസാഹിത്യം മുതല്‍ നാടകങ്ങള്‍ വരെ രചിച്ച അദ്ദേഹം മറാത്തി സാഹിത്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്.

രത്‌നാകറിന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം രേഖപ്പെടുത്തി. മറാത്തി സാഹിത്യത്തിന് ഏറെ സംഭാവനകള്‍ നല്‍കിയ ഒരെഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

 

 

Latest